ലൈംഗികാതിക്രമമെന്ന് മാധ്യമ പ്രവർത്തകയുടെ പരാതി: എസിപി വിവേക് ഭഗതിൻ്റെ താത്കാലിക പ്രമോഷൻ ഡൽഹി സർക്കാർ തടഞ്ഞു | Delhi government
ന്യൂഡൽഹി: ജന്തർ മന്ദിറിലെ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന ആരോപണം നേരിടുന്ന ഡൽഹി പോലീസിലെ എസിപി വിവേക് ഭഗതിന് നൽകാനിരുന്ന താത്കാലിക പ്രമോഷൻ ഡൽഹി സർക്കാർ തടഞ്ഞു. അദ്ദേഹത്തിന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായി കറന്റ് ഡ്യൂട്ടി ചാർജ്ജ് നൽകിക്കൊണ്ട് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവാണ് സർക്കാർ ഭേദഗതി ചെയ്തത്.(Delhi government withholds promotion of ACP Vivek Bhagat over harassment charges)
ആരോപണവിധേയനായ ഉദ്യോഗസ്ഥന് പ്രമോഷൻ നൽകിയതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഓഗസ്റ്റ് 25-നാണ് പ്രമോഷൻ്റെ നടപടികൾ ആരംഭിച്ചതെന്നും സംഭവങ്ങൾക്ക് മുൻപേ എടുത്ത തീരുമാനമായിരുന്നു ഇതെന്നും സർക്കാർ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. കേസിൽ നിഷ്പക്ഷമായ അന്വേഷണം പൂർത്തിയാകുന്നതുവരെ തനിക്ക് നൽകിയ താൽക്കാലിക ചുമതല സ്വീകരിക്കുന്നില്ലെന്ന് വിവേക് ഭഗത് സ്വയം സന്നദ്ധനായി അറിയിക്കുകയായിരുന്നുവെന്നും, തുടർന്ന് അദ്ദേഹത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചു.
ഒക്ടോബർ 3-ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ വിവേക് ഭഗത് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ അധിക്ഷേപിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തുവെന്ന് മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പരാതി നൽകിയിരുന്നു. വിഷയം നിലവിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.
Story Summary
The Delhi government has withheld the temporary promotion (Current Duty Charge) of ACP Vivek Bhagat to Additional DCP following public backlash. Bhagat, accused of sexually harassing a woman journalist during a protest at Jantar Mantar, voluntarily requested not to take up the higher charge until the Crime Branch completes its investigation into the matter.




