മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് കേസ്: ആദ്യഘട്ടത്തിൽ 5 പേരെ പ്രതി ചേർക്കും, അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കും | Messi scam
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം. കേസിൽ മുൻ കായികമന്ത്രി വി. അബ്ദു റഹ്മാൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ നീക്കം തുടങ്ങി.(Messi scam former sports minister among five to be booked by SIT)
ആന്റോ അഗസ്റ്റിൻ, ആർ ബി സി, വി. അബ്ദു റഹ്മാൻ, അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, ഷറഫലി എന്നിവരാണ് കേസിൽ ആദ്യഘട്ടത്തിൽ പ്രതിപ്പട്ടികയിൽ വരിക. നിലവിലുള്ള എഫ്‌ഐആറിൽ അഴിമതി വിരുദ്ധ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
സ്വകാര്യ സ്പോൺസറെ നിശ്ചയിക്കുന്നതിൽ ടെൻഡർ നടപടികൾ പാലിച്ചില്ല, സന്ദർശനത്തിന്റെ പേരിൽ അധികാര ദുർവിനിയോഗം നടത്തി, സെക്രട്ടറിയേറ്റ് ചട്ടങ്ങൾ ലംഘിച്ചു തുടങ്ങിയവയാണ് എസ്ഐടിയുടെ കണ്ടെത്തൽ. ആന്റോ അഗസ്റ്റിനെതിരെ ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ചുമത്തുക.
Story Summary
The Special Investigation Team (SIT) probing the scam involving false promises to bring Lionel Messi and the Argentina football team to Kerala is set to invoke Corruption Prevention Act charges against five individuals, including former Sports Minister V. Abdurahiman and businessman Anto Augustine. Following directions from the DGP, the SIT will seek prosecution sanction before submitting a report to the Vigilance Court.




