Skip to content
November 19, 2026
⌕

കടുത്ത ചൂട് തിരിച്ചടിയായി, സംസ്ഥാനത്ത് റബർ ഉൽപ്പാദനത്തിൽ വൻ ഇടിവ്. ഉയർന്ന വില പ്രയോജനപ്പെടുത്താനായി മിക്ക തോട്ടങ്ങളിലും നേരത്തെ തന്നെ ടാപ്പിംഗ് ആരംഭിച്ചിരുന്നെങ്കിലും, ക്രമാതീതമായി ഉയർന്ന ചൂട് പ്രക്രിയയെ സാരമായി ബാധിക്കുകയായിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ താപനില കുതിച്ചുയർന്നതോടെ റബർ പാൽ ഉൽപ്പാദനം നാലിലൊന്നായി ചുരുങ്ങി

October 6, 2026
Share this post to

കോട്ടയം:  കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സംസ്ഥാനത്ത് റബർ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞു. ഉയർന്ന വില പ്രയോജനപ്പെടുത്താനായി മിക്ക തോട്ടങ്ങളിലും നേരത്തെ തന്നെ ടാപ്പിംഗ് ആരംഭിച്ചിരുന്നെങ്കിലും, ക്രമാതീതമായി ഉയർന്ന ചൂട് പ്രക്രിയയെ സാരമായി ബാധിക്കുകയായിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ താപനില കുതിച്ചുയർന്നതോടെ റബർ പാൽ ഉൽപ്പാദനം നാലിലൊന്നായി ചുരുങ്ങി.

ഉൽപ്പാദനത്തിലുണ്ടായ ഈ ഇടിവ് വലിയ തുക നൽകി തോട്ടങ്ങൾ പാട്ടത്തിനെടുത്ത ചെറുകിട-ഇടത്തരം കർഷകരെയാണ് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നത്. മുൻപ് റബർ വില ഉയർന്നപ്പോൾ തൊഴിലാളികളുടെ കൂലി വർധിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും ആവശ്യമായ പാൽ ലഭിക്കുന്നില്ലെന്നാണ് പാട്ടത്തിനെടുത്തവർ പറയുന്നത്.

 ലോകത്തെ പ്രമുഖ റബർ ഉൽപ്പാദന രാജ്യങ്ങളായ തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഉൽപ്പാദനത്തിൽ വലിയ തോതിൽ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിൽ ആവശ്യത്തിന് ചരക്ക് ലഭ്യമല്ലാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ റബർ വില ഇടിയാൻ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഉൽപ്പാദനം കുറയുമെന്ന വാർത്തകൾ ടയർ നിർമാണ കമ്പനികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് റബർ വില ഇനിയും ഉയർന്നാൽ അത് ടയർ കമ്പനികളുടെ ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടും. ഇത് മുന്നിൽ കണ്ട് ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് വലിയ തോതിൽ റബർ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

മുൻകാലങ്ങളിൽ ആഭ്യന്തര വിപണിയിൽ ക്ഷാമമുണ്ടാകുമ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ടയർ കമ്പനികൾ പ്രതിസന്ധി പരിഹരിച്ചിരുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യങ്ങൾ കാരണം കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും ഉയർന്ന കപ്പൽ വാടകയും ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

Get more updates from Pudukad News on Google