രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്തേക്കുള്ള നീക്കം പൊലീസ് തടഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ആകാശവാണി ഭവന് മുന്നിലേക്ക് മാറ്റി. പ്രിയങ്ക ഗാന്ധിയും ഷാഫി പറമ്പിലും ഉള്‍പ്പെടെ നേതാക്കള്‍ സമരത്തില്‍
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെ നാടകീയത.
ആകാശവാണി ഭവനിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് എത്താനുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കം പൊലീസ് തടഞ്ഞു. രാഹുലിന് ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു.
ആകാശവാണിക്കും നിർവചൻ സദനും ഇടയിലെ ഗേറ്റ് പൂട്ടിയ നിലയിലാണ്. ആകാശവാണി ഭവന്റെ ഗേറ്റിനു സമീപത്തെ ആൽമരച്ചുവട്ടിൽ ഇരുന്നാണ് പ്രതിഷേധം.
ഷാഫി പറമ്പിൽ ഉൾപ്പെടെ എംപിമാർ ആകാശ് വാണി ഭവന് മുന്നിൽ എത്തി. കൂടുതൽ സേനയും ആകാശവാണി ഭവന് മുന്നിലെത്തിയിട്ടുണ്ട്. പുതിയ സമരകേന്ദ്രമായി ആകാശ്വാണി ഭവന് മാറുകയാണ്. രണ്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ് എംപിമാരുടെ പ്രതിഷേധം.
Get more updates from Pudukad News on Google




