Skip to content
November 19, 2026
⌕

‘രേഖകളിൽ പല പേജുകളും കാണാനില്ല, പലതും വായിക്കാൻ പറ്റാത്ത അവസ്ഥയിൽ’: R സുഗതന് തുണയായത് നടപടിക്രമങ്ങളിലെ വീഴ്ച, വിമർശിച്ച് ഹൈക്കോടതി | R Sugathan

October 6, 2026
Share this post to
R Sugathan

കൊച്ചി: കാപ്പ (KAAPA) നിയമപ്രകാരം തടങ്കലിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ ചുമത്തിയ തടങ്കൽ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ഉത്തരവിട്ടത്.(R Sugathan, Kerala High Court Quashes KAAPA Detention BJP Councillor Procedural Lapses)

സുഗതന്റെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. തടങ്കൽ ഉത്തരവിറക്കിയതിലും നടപടികളിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് കോടതി നിർണായക തീരുമാനം എടുത്തത്. തടവുകാരന് നൽകിയ രേഖകളിൽ പല പേജുകളും കാണാനില്ലായിരുന്നു.

പലതും വായിക്കാത്ത സാധിക്കാത്ത അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശരിയായ രേഖകൾ ലഭിക്കാത്തതിനാൽ സർക്കാരിനും അഡ്വൈസറി ബോർഡിനും മുന്നിൽ ശരിയായ പ്രാതിനിധ്യം നൽകാനുള്ള അവകാശം ഹനിക്കപ്പെട്ടു. സുഗതന്റെ പരാതിയിൽ ഒരു കൗണ്ടർ കേസുണ്ടെന്ന കാര്യം കാപ്പ ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നില്ല. ജാമ്യം റദ്ദാക്കൽ ഹർജി തിരിച്ചയച്ചിട്ടും അത് കേസ് പെൻഡിങ് ആണെന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയത്.

പരാതിക്കാരൻ ഒത്തുതീർപ്പ് ഹർജി നൽകി കേസ് പിൻവലിച്ച വിവരം കളക്ടർ പരിഗണിച്ചില്ല. മുൻകൂർ ജാമ്യത്തിന് സമയം നീട്ടി നൽകിയ ഉത്തരവും, നടപടികൾ സ്റ്റേ ചെയ്ത ഉത്തരവും കാപ്പ നിർദ്ദേശത്തിൽ കണക്കിലെടുത്തില്ല. തടങ്കൽ ചോദ്യം ചെയ്ത് സുഗതൻ നൽകിയ നിവേദനം പരിഗണിക്കുന്നതിൽ വീഴ്ച പറ്റി. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആർ. സുഗതന് കോടതി ഉത്തരവോടെ ഉടൻ പുറത്തിറങ്ങാനാകും.

Story Summary

The Kerala High Court has set aside the preventive detention order under KAAPA against Thiruvananthapuram BJP councillor R. Sugathan due to serious procedural lapses. Accepting a Habeas Corpus petition filed by Sugathan’s wife, a Division Bench ruled that supplying illegible and incomplete case materials violated the prisoner’s constitutional right to make an effective representation before the Advisory Board and the Government.

Get more updates from Pudukad News on Google