Skip to content
November 19, 2026
⌕

കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 880 രൂപയും ഗ്രാമിന് 110 രൂപയും വർധിച്ചു. പവന്റെ വില 1,10,160 രൂപയായി. രാജ്യാന്തര വിപണിയിലും നേട്ടം തുടരുന്നു

October 6, 2026
Share this post to

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,770 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 880 രൂപയുടെ വര്‍ധനയുണ്ടായി. 

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,160 രൂപയായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,315 രൂപയായും പവന്‍േറത് 90,520 രൂപയായും ഉയര്‍ന്നു. 


രാജ്യാന്തര വിപണിയിലും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 40 ഡോളറിന്റെ വര്‍ധനയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്. 4170 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണത്തിന്റെ വ്യാപാരം. 1.03 ശതമാനം നേട്ടമാണ് സ്വര്‍ണത്തിനുണ്ടായത്.


യുഎസ് തൊഴില്‍ വിപണി ദുര്‍ബലമായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ ഒക്‌ടോബറില്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകള്‍ ചുരുങ്ങി. ഇത് സ്വര്‍ണത്തിന് കരുത്താകുകയായിരുന്നു. 

Get more updates from Pudukad News on Google