Skip to content
November 19, 2026
⌕

തെലങ്കാനയിൽ മുസ്‌ലിം പള്ളിക്ക് മുന്നിൽ ആർഎസ്എസ് ശാഖാ സമാപനവും ഭാരതമാതാ പൂജയും; ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

October 6, 2026
Share this post to

ഹൈദരാബാദ്: തെലങ്കാനയിൽ മുസ്‍ലിം പള്ളിക്ക് മുന്നിൽ ആർഎസ്എസ് ശാഖാ സമാപനവും പൂജയും. രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തിലെ മുസ്‍ലിം പള്ളിക്ക് തൊട്ടുമുന്നിലാണ് ആർഎസ്എസ് ശാഖാ പരിപാടിയും ഭാരതമാതാ പൂജയും സംഘടിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു. 

രംഗറെഡ്ഡി ജില്ലയിലെ കണ്ടുകൂർ ഖണ്ഡത്തിന് കീഴിലുള്ള നെദുരു ശാഖയുടെ നേതൃത്വത്തിൽ നടന്ന 10 ദിവസത്തെ ‘ശാഖാ സപ്താഹം’ പരിപാടിയുടെ സമാപനമാണ് ഗ്രാമത്തിലെ പള്ളിയുടെ കവാടത്തിന് മുന്നിൽ നടന്നത്.

മുസ്‍ലിം പള്ളിയുടെ തൊട്ടുമുന്നിൽ വെച്ച് പരിപാടി നടത്തുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയാവുകയായിരുന്നു.

Get more updates from Pudukad News on Google