Skip to content
November 19, 2026
⌕

ബെംഗളൂരുവിൽ സ്‌പാ ജീവനക്കാരിൽ നിന്ന് പണം തട്ടി: ആറംഗ സംഘത്തിനായി തിരച്ചിൽ | Vidyaranyapura spa extortion

October 7, 2026
Share this post to
Vidyaranyapura spa extortion

ബെംഗളൂരു: വിദ്യാരണ്യപുര മെയിൻ റോഡിലെ സ്‌പാ ആന്റ് സലൂണിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത ആറംഗ സംഘത്തിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ.(Vidyaranyapura spa extortion, Gang Posing As Media Extorts Money From Spa Employees)

സ്‌പായിലെ 26 കാരിയായ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാരണ്യപുര പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ 3-ന് സ്ഥാപനത്തിൽ അതിക്രമിച്ചുകയറിയ സംഘം മാധ്യമപ്രവർത്തകരെന്നും സന്നദ്ധ സംഘടന പ്രവർത്തകരെന്നും അവകാശപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്. സ്ഥാപനത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് അധികൃതരെ അറിയിക്കുമെന്നും വ്യാജ കേസുകളിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് തുക കുറച്ച് 96,000 രൂപ ജീവനക്കാരിൽ നിന്ന് കൈക്കലാക്കി. തങ്ങളുടെ ജോലിയെയും കുടുംബത്തെയും ബാധിക്കുമെന്ന ഭയത്താലാണ് ജീവനക്കാർ പണം നൽകിയത്. ഇതിനുശേഷവും 50,000 രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് ഭയന്ന ജീവനക്കാർ പൊലീസിനെ സമീപിച്ചത്. പ്രതികളെ കണ്ടെത്താനായി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Story Summary

Vidyaranyapura police have launched a search for a six-member gang, including four women, who extorted money from employees of a spa in Bengaluru by posing as media personnel. The group barged into Y Salon and Spa, threatened the staff with false cases, and collected Rs 96,000 before demanding more money.

Get more updates from Pudukad News on Google