loader image
പെട്രോൾ മോഷണം ചോദ്യം ചെയ്തു; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

പെട്രോൾ മോഷണം ചോദ്യം ചെയ്തു; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ആര്യനാട് കാഞ്ഞിരംമൂട് തൂമ്പുംകോണം സ്വദേശി അഖിലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ അരുൺ രമേശ്, ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാർ എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഖിലിന്റെ വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികളെ കാണുകയായിരുന്നു. ഇവർ ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അഖിൽ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ അഖിലിനെ മർദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ അഖിലിന്റെ പരാതിയെത്തുടർന്ന് ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തു. അരുണും ജിഷ്ണു കുമാറും മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

See also  പുലർച്ചെ രണ്ടുമണിക്ക് തീപിടുത്തം; പാലക്കാട് സിപിഎം നേതാവിൻ്റെ വാഹനങ്ങൾ കത്തിനശിച്ചു

The post പെട്രോൾ മോഷണം ചോദ്യം ചെയ്തു; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ appeared first on Express Kerala.

Spread the love

New Report

Close