
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഇന്ന് പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ്. ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ സന്ധികളെയും വൃക്കകളെയും ഇത് ഗുരുതരമായി ബാധിക്കാം. താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് പരിശോധിക്കുക:
- സന്ധികളിലെ വേദനയും വീക്കവും
യൂറിക് ആസിഡ് വർധിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ് മുട്ടുവേദന. മുട്ടുകളിലും മറ്റ് സന്ധികളിലും ഉണ്ടാകുന്ന നീര്, അസഹനീയമായ വേദന, സന്ധികൾക്ക് ചുറ്റുമുള്ള ചുവപ്പ് നിറം എന്നിവ ഇതിന്റെ ലക്ഷണമാകാം.
Also Read: ഊണ് കഴിഞ്ഞാലുള്ള ‘ആ മയക്കം’ മടി കൊണ്ടല്ല; ശരീരത്തിനുള്ളിലെ ഈ മാറ്റങ്ങൾ അറിയാം
- കാലുകളിലെ പുകച്ചിലും മരവിപ്പും
കാലുകളുടെ പത്തിയിൽ അമിതമായ പുകച്ചിലും നീറ്റലും അനുഭവപ്പെടാറുണ്ടോ? കാലിൽ തീപിടിക്കുന്നത് പോലുള്ള അവസ്ഥയും മരവിപ്പും യൂറിക് ആസിഡ് കൂടുന്നതിന്റെ സൂചനയാകാം.
- വിട്ടുമാറാത്ത നടുവേദന
യൂറിക് ആസിഡ് ക്രിസ്റ്റലുകൾ നട്ടെല്ലിലെ കശേരുക്കളിൽ അടിയുന്നത് കടുത്ത നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത് സാധാരണ നടുവേദനയായി കണ്ട് തള്ളിക്കളയരുത്.
- വൃക്ക സംബന്ധമായ പ്രശ്നങ്ങൾ
യൂറിക് ആസിഡ് അമിതമായാൽ അത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. മൂത്രത്തിന്റെ നിറം മാറുന്നതും, മൂത്രമൊഴിക്കുമ്പോൾ വേദനയോ വയറുവേദനയോ അനുഭവപ്പെടുന്നത് വൃക്കസ്തംഭനം പോലുള്ള ഗുരുതര അവസ്ഥകളുടെ സൂചനയാകാം.
- ചർമ്മത്തിലെ അസ്വസ്ഥതകൾ
ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ ചർമ്മത്തിൽ ചുവന്ന നിറത്തിലുള്ള പാടുകളും ചൊറിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്.
- പനിയും ശരീരവേദനയും
കാരണമില്ലാതെ അനുഭവപ്പെടുന്ന നേരിയ പനി, ശരീരമാകെ വിട്ടുമാറാത്ത വേദന, മാനസികാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.
- നടത്തത്തിലെ പ്രയാസങ്ങൾ
യൂറിക് ആസിഡ് സന്ധികളെ ബാധിക്കുന്നതോടെ സുഗമമായി നടക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
പ്രത്യേകം ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കേണ്ടതാണ്.
The post ശരീരത്തിലെ ഈ മാറ്റങ്ങൾ അവഗണിക്കരുത്; വില്ലൻ യൂറിക് ആസിഡ് ആയേക്കാം! appeared first on Express Kerala.



