
ഐഎസ്ആർഒയുടെ 2026-ലെ ആദ്യ ബഹിരാകാശ ദൗത്യത്തിന് അൽപ്പസമയത്തിനകം തുടക്കമാകും. ഭൗമ നിരീക്ഷണത്തിനായുള്ള ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 62 റോക്കറ്റാണ് വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.18-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 24 മണിക്കൂർ കൗണ്ട്ഡൗൺ ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ചിരുന്നു.
ദൗത്യത്തിന്റെ പ്രധാന സവിശേഷതകൾ
അന്വേഷ: ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപഗ്രഹം. ഭൂമിയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ സഹായിക്കുന്ന ഈ ഉപഗ്രഹം പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒ (DRDO) യുടെ ആവശ്യങ്ങൾക്കായാണ് വിക്ഷേപിക്കുന്നത്.
Also Read: സ്മാർട്ട്‌ഫോൺ സുരക്ഷയിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ; സോഴ്‌സ്‌കോഡ് പങ്കുവെക്കണം!
കിഡ് റീ എൻട്രി ക്യാപ്‌സ്യൂൾ: സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ പ്രത്യേക ക്യാപ്‌സ്യൂളാണിത്. ബഹിരാകാശത്തുനിന്ന് കുറഞ്ഞ ചെലവിൽ സാധനങ്ങളെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കാനുള്ള സാങ്കേതികവിദ്യയാണ് ഇതിലൂടെ പരീക്ഷിക്കുന്നത്.
വാണിജ്യ വിക്ഷേപണങ്ങൾ: ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) വഴിയെത്തിയ വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിലുണ്ട്.
ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനമാണ് പിഎസ്എൽവി. 2017-ൽ ഒരൊറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ലോകശ്രദ്ധ നേടിയ ഈ റോക്കറ്റിന് കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു പരാജയം നേരിട്ടിരുന്നു. അതിനാൽ തന്നെ, പിഎസ്എൽവിയുടെ കരുത്ത് വീണ്ടും തെളിയിക്കാനുള്ള നിർണ്ണായകമായ ദൗത്യം കൂടിയാണിത്.
The post ഭൗമനിരീക്ഷണത്തിന് ‘അന്വേഷ’; 16 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി ഇന്ന് വിണ്ണിലേക്ക് appeared first on Express Kerala.



