17,000 അടി ഉയരത്തിൽ വെച്ച് ആകാശത്ത് ഇടിമിന്നലേറ്റ് ഇൻഡിഗോ വിമാനം: മുൻഭാഗം തകർന്നിട്ടും 104 യാത്രക്കാരുമായി ലക്‌നൗവിൽ അത്ഭുതകരമായി സുരക്ഷിതമായി നിലത്തിറക്കി പൈലറ്റ്; പട്‌നയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് നേരിട്ടത് കടുത്ത കാലാവസ്ഥാ പ്രതിസന്ധി; വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിൽ യാത്രക്കാർ
ലക്നൗ: പട്നയില്‍ നിന്നും ലക്നൗവിലേക്ക് 104 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് ശക്തമായ ഇടിമിന്നലേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് 17,000 അടി ഉയരത്തില്‍ വെച്ചാണ് 6E925 നമ്പര്‍ വിമാനത്തിന് മിന്നലേറ്റത്.
ആക്രമണത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തെ മൂക്കിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും, പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം ലക്നൗ വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്തി.
വൈകുന്നേരം 3.10-ന് പട്നയില്‍ നിന്ന് പുറപ്പെട്ട വിമാനം നിശ്ചിത സമയത്തിനും പത്ത് മിനിറ്റ് മുന്‍പ്, അതായത് 4.05-ഓടെ ലക്നൗവില്‍ എത്തിക്കുകയായിരുന്നു.
യാത്രക്കാരും വിമാന ജീവനക്കാരും പൂര്‍ണ്ണമായും സുരക്ഷിതരാണെന്നും, വന്‍ ദുരന്തം ഒഴിവായി എന്നും അധികൃതര്‍ അറിയിച്ചു.
Get more updates from Pudukad News on Google




