Skip to content
November 20, 2026
⌕

ഫ്ലൈ ദുബായ് കോക്ക്പിറ്റിൽ വെച്ച് ഒമാനി കോ-പൈലറ്റിന്റെ വധശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ സുഖം പ്രാപിക്കുന്നു: ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം

October 8, 2026
Share this post to

ഡല്‍ഹി: ഫ്‌ലൈ ദുബായ് വിമാനത്തിനുള്ളില്‍ വെച്ച് കോക്ക്പിറ്റില്‍ നേരിട്ട ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായും ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സെപ്റ്റംബര്‍ 30-ന് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന എദ1073 വിമാനത്തിനുള്ളില്‍ വെച്ച് ഒമാനി കോ-പൈലറ്റ് ഹമാം അല്‍ ഹമ്മാമി ക്രാഷ് ആക്‌സ് ഉപയോഗിച്ച് സ്മിത് മച്ചാറിന് നേരെ വധശ്രമം നടത്തുകയായിരുന്നു. 


അബുദാബിയിലെ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയില്‍ കഴിയുന്ന മച്ചാറിന്റെ കുടുംബവുമായും ഡോക്ടര്‍മാരുമായും യു.എ.ഇയിലെ ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖം പ്രാപിക്കല്‍ ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്ത്താസമ്മേളനത്തില് സ്ഥിരീകരിച്ചു.


 തലയ്ക്കും കഴുത്തിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടും ധീരമായി കോക്ക്പിറ്റ് വാതില്‍ തുറന്ന് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കാന്‍ മച്ചാറിന് സാധിച്ചതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. 

തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കുകയും ആക്രമണം നടത്തിയ കോ-പൈലറ്റിനെ പിടികൂടുകയും ചെയ്തു. വിമാനം തട്ടിയെടുക്കാനുള്ള ശ്രമമാണോ ഇതെന്ന് യു.എ.ഇ അധികൃതര്‍ അന്വേഷിച്ചു വരികയാണ്.

 

Get more updates from Pudukad News on Google