രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ വീണ്ടും കേസെടുത്ത് ഡൽഹി പൊലീസ്: ഇന്നലത്തെ പ്രതിഷേധത്തിലാണ് കേസ്
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിൽ തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസെടുത്തത്.
പൊലീസുകാരെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഡൽഹി കൊണാട്ട് പ്ലേസിലെ സാഗർ രത്ന ഹോട്ടലിലെ ഉച്ചവിരുന്നിന് പിന്നാലെയാണ് ഇൻഡി സഖ്യ എം.പി മാർ പ്രതിഷേധവുമായെത്തിയത്.
എം.പി മാർ ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആകാശവാണി ഭവൻ പ്രതിഷേധത്തിലും പൊലീസ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ കേസെടുത്തിരുന്നു
Get more updates from Pudukad News on Google




