Skip to content
November 20, 2026
⌕

നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട: 671 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ | Major MDMA Seizure

October 8, 2026
Share this post to
Major MDMA Seizure

കാസർഗോഡ്: തീവണ്ടി മാർഗ്ഗം കടത്താൻ ശ്രമിച്ച 671 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടി. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്‌ഷാദ്, അബ്ദുൽ ഹമീദ് എന്നിവരാണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായത്.(Major MDMA Seizure Nileshwaram Railway Station Kasaragod Two Youth Arrested)

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങി പുറത്തേക്ക് വരുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ വളഞ്ഞുപിടികൂടിയത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇരുവരിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary

Police seized 671 grams of MDMA at Nileshwaram railway station in Kasaragod and arrested two youths, Muhammed Rukshad and Abdul Hameed, both natives of Mangalpady, who were smuggling the synthetic drug via train.

Get more updates from Pudukad News on Google