മദ്യക്കുപ്പികൾ എറിഞ്ഞു, ജനൽച്ചില്ലുകളും CCTVകളും തകർത്തു: സി.പി.എം നേതാവ് ബികാശ് രഞ്ജൻ ഭട്ടാചാര്യയുടെ വീടിന് നേരെ ആക്രമണം | CPIM Leader
കൊൽക്കത്ത: മുൻ രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ ബികാശ് രഞ്ജൻ ഭട്ടാചാര്യയുടെ സൗത്ത്-ഈസ്റ്റ് കൊൽക്കത്തയിലെ വീടിന് നേരെ ആക്രമണം. പുലർച്ചെ അഞ്ചു മണിയോടെ ബൈക്കുകളിലെത്തിയ അക്രമികൾ വീടിന് നേരെ മദ്യക്കുപ്പികൾ എറിയുകയും ജനൽച്ചില്ലുകളും സി.സി.ടി.വി ക്യാമറകളും തകർക്കുകയുമായിരുന്നു.(CPIM Leader Bikash Ranjan Bhattacharya Kolkata House Attack Gun License)
ബി.ജെ.പി പിന്തുണയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതി നൽകിയ ഭട്ടാചാര്യ ആരോപിച്ചു. സംഘപരിവാർ അജണ്ടകൾക്കെതിരെ സംസാരിക്കുന്നതിനാണ് തനിക്കെതിരെ ഭീഷണിയുയർത്തുന്നതെന്നും ആക്രമണത്തെ പ്രതിരോധിക്കാൻ തോക്ക് ലൈസൻസിനായി പോലീസ് കമ്മീഷണർക്ക് അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആക്രമണത്തെ അപലപിച്ചപ്പോൾ, സംഭവത്തിൽ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്ന് പാർട്ടി എം.എൽ.എ സർബോരി മുഖർജി വ്യക്തമാക്കുകയുണ്ടായി. സംഭവത്തിൽ ഈസ്റ്റ് യാദവ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
Former CPI(M) MP and Mayor Bikash Ranjan Bhattacharya’s residence in Kolkata was attacked by bike-borne miscreants with liquor bottles, prompting him to file a police complaint and seek a gun license for self-defense amid political allegations involving BJP and TMC.




