അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം കടകൾ തകർത്തു
വിനോദ സഞ്ചാര മേഖലയായ അതിരപ്പിള്ളി ജംഗ്ഷനിൽ റോഡരികിൽ പ്രവർത്തിക്കുന്ന കടകൾ കാട്ടാനക്കൂട്ടം തകർത്തു.
വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. അതിരപ്പിള്ളി ജംഗ്ഷനിൽ കച്ചവടം നടത്തുന്ന ഉണ്ണികൃഷ്ണൻ താമരശ്ശേരി, പവിത്രൻ തോട്ടോളി, കുമാരിയമ്മ, ഉഷാരാജൻ പെരുമ്പിള്ളിശ്ശേരി, ഷീജ വത്സൻ എന്നിവരുടെ കടകളാണ് ആനകൾ തകർത്തത്.
വൻ ശബ്ദം കേട്ട് ഉണർന്ന നാട്ടുകാർ ഓടിയെത്തി ബഹളം വെച്ച് ആനകളെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.
കടകൾ പൂർണമായും തകർന്നതോടെ ചെറുകിട കച്ചവടക്കാർക്ക് വൻ നഷ്ടമാണ് ഉണ്ടായത്.
Get more updates from Pudukad News on Google




