Skip to content
November 19, 2026
⌕

അറിഞ്ഞിരിക്കാം ശുചിത്വ ശീലങ്ങൾ

October 8, 2026
Share this post to

വ്യക്തിഗതവും സാമൂഹികവുമായ ശുചിത്വം നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. വൃത്തിയായിരിക്കുന്നതിലൂടെ വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും മികച്ച ജീവിതനിലവാരം പുലർത്താനും സാധിക്കും.

പ്രധാന ശുചിത്വ ശീലങ്ങൾ

• വ്യക്തിശുചിത്വം.

 • ദിവസവും കുളിക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

 • ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും, ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.

 • ദിവസം രണ്ടുതരം പല്ല് തേക്കുക, വായ ശുചിയായി സൂക്ഷിക്കുക.

 • നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക.

 ആഹാര ശുചിത്വവും കുടിവെള്ളവും 

 • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

 • തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ കുടിവെള്ളം മാത്രം കുടിക്കുക.

 • തുറസ്സായ സ്ഥലങ്ങളിൽ വെക്കുന്നതോ പഴകിയതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

പരിസര ശുചിത്വം

 • വീടും പരിസരവും മാലിന്യരഹിതമായി സൂക്ഷിക്കുക.

 • കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കി കൊതുക് പെരുകുന്നത് തടയുക.

 • പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും യഥാവിധി സംസ്കരിക്കുക.

Get more updates from Pudukad News on Google