ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് മോദി സർക്കാർ ജനാധിപത്യം അട്ടിമറിക്കുന്നു: എസ്. അശോകൻ
തൊടുപുഴ: കേന്ദ്രത്തിലെ മോദി സർക്കാർ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ആരോപിച്ചു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവർക്കും, കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും എതിരെ കൈക്കൊണ്ട ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കരിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനം ഭാരതത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും നെഞ്ചോട് ചേർത്തുപിടിച്ചാണ് മുന്നോട്ടുപോയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാൻ കോൺഗ്രസ് വിചാരിച്ചിരുന്നെങ്കിൽ അതിന് എണ്ണമറ്റ അവസരങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടപ്പോൾ പോലും ജനവിധിയെ പൂർണ്ണമായി മാനിച്ചുകൊണ്ട് സമാധാനപരമായി തോൽവി ഏറ്റുവാങ്ങുകയാണ് ചെയ്തത്.

ആ മഹനീയമായ ജനാധിപത്യ പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. എന്നാൽ ഇന്നത്തെ കേന്ദ്ര സർക്കാർ പ്രതിപക്ഷ ശബ്ദങ്ങളെ ഭയന്ന് അന്വേഷണ ഏജൻസികളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ചുകൊണ്ട്, രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാനായി നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ അണിനിരന്നത്.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ കെ തോമസ് സ്വാഗതവും ഡിസിസി മെമ്പർ എൻ കെ ബിജു നന്ദിയും പറഞ്ഞു.
ഡി കെ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്, ഡിസിസി ജനറൽ സെക്രട്ടറി ടി ജെ പീറ്റർ, റോബിൻ മൈലാടി,
പി ജെ തോമസ്, അഡ്വ: സണ്ണി കുരുട്ടു പറമ്പിൽ,എം എച്ച് സജീവ്, സെബാസ്റ്റ്യൻ മാത്യു, മാർട്ടിൻ ജോസഫ്, ബിജോയ് ജോൺ,എ കെ സുഭാഷ് കുമാർ, സജ്ജയകുമാർ, ജോസഫ് മാണി,എസ് ഷാജഹാൻ, അക്ബർ ടി എൽ, മുനീർ സി എം,ജിജി വർഗീസ്,സുലൈമാൻ ഹമീദ്, പി എസ് ജേക്കബ്,പി എ ഷാഹുൽ ഹമീദ്,സോമി വട്ടക്കാട്ട്,
റഷീദ് കാപ്രാട്ടിൽ,പത്മാവതി രഘുനാഥ്, ഒ കെ അഷറഫ്,ലിറ്റി ജോസഫ്, ഉഷ ജേക്കബ്,രാജി അജേഷ്, ആനീസ് ജോൺ,എം കെ ഷാഹുൽഹമീദ്, സണ്ണി മണർകാട്, ജോർജ് ജോൺ, റോയി ജോർജ്, എസ് സുദർശനൻ, ഷുക്കൂർ ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി.




