കോൺഗ്രസ് ആസ്ഥാനത്തേക്ക് മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ച്. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധം : രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യം
ഡൽഹി : ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഒക്ടോബർ 7-ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ സംഭവത്തിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി മഹിളാ മോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതിഷേധക്കാർ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചു.സംഭവത്തിൽ രാഹുൽ മാപ്പ് പറയണമെന്നും പോലീസ് നിയമനടപടി സ്വീകരിക്കണമെന്നും മഹിളാ മോർച്ച ആവശ്യപ്പെട്ടു. ഡൽഹി ബിജെപി ജനറൽ സെക്രട്ടറി യോഗിത സിംഗ് അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സംഭവത്തിന്റെ ദൃശ്യങ്ങളും ഡൽഹി പൊലീസ് പരിശോധിക്കുന്നതായാണ് വിവരം.
Get more updates from Pudukad News on Google




