Skip to content
November 19, 2026
⌕

ബംഗളുരുവിൽ ബൈക്ക് അപകടം; ജോലിക്ക് പോകുന്നതിനിടെ മലയാളി നഴ്സിന് ദാരുണാന്ത്യം | Bengaluru bike accident

October 8, 2026
Share this post to
Bengaluru bike accident

ബംഗളുരു: ജോലിക്ക് പോകുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് മലയാളി നഴ്സിന് ദാരുണാന്ത്യം (Bengaluru bike accident). മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി കണിയാരതൊടി വീട്ടിൽ ജിനന്റെ മകൻ സി. രഞ്ജിത്ത് (26) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ കുട്‌ലു ഗേറ്റ് പ്രദേശത്ത് വെച്ചാണ് രഞ്ജിത്ത് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത്ത്. ആൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: രജനി. സഹോദരങ്ങൾ: ശ്രീജിത്ത്, യദുനന്ദ.

Story Summary:
A 26-year-old Malayali nurse from Malappuram died in a bike accident in Bengaluru while travelling to work early in the morning. C. Ranjith was working in the emergency department of a private hospital in the city.

Get more updates from Pudukad News on Google