Skip to content
November 19, 2026
⌕

പിടികൂടിയ മൂർഖനെ മാറ്റുന്നതിനിടെ കടിയേറ്റു; തിരുവനന്തപുരം സ്വദേശിയായ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം | Chirayinkeezhu snake bite

October 8, 2026
Share this post to
Chirayinkeezhu snake bite

തിരുവനന്തപുരം: പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുകടിയേറ്റ് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു (Chirayinkeezhu snake bite). ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. പിടികൂടിയ മൂർഖനെ സ്വന്തം വീട്ടിലെത്തിച്ച ശേഷം മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നതിനിടെയാണ് കടിയേറ്റതെന്നാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് സന്ദീപിനെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറായിരുന്ന സന്ദീപിന് ഔദ്യോഗികമായി പാമ്പുപിടിത്തത്തിനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ നാട്ടുകാർ ആവശ്യപ്പെടുമ്പോൾ പാമ്പുകളെ പിടികൂടാൻ അദ്ദേഹം സഹായിക്കാറുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഭാഗത്തെ ഒരു വീട്ടിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് സന്ദീപിനെ വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ അദ്ദേഹം മൂർഖനെ പിടികൂടി സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോയി.

രാത്രിയിൽ വീട്ടിലെത്തിയ ശേഷം പാമ്പിനെ മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നതിനിടെയാണ് സന്ദീപിന് കടിയേറ്റത്. കൈവിരലിലാണ് മൂർഖൻ കൊത്തിയത്. പതിവുപോലെ പാമ്പിനെ അടുത്ത ദിവസം വനംവകുപ്പിന് കൈമാറാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഭാര്യ: രജനി. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Story Summary:
A 33-year-old man from Chirayinkeezhu, Thiruvananthapuram, died after being bitten by a cobra he had captured and brought home. The victim, Sandeep, was reportedly moving the snake to another container when he was bitten on his finger.

Get more updates from Pudukad News on Google