Skip to content
November 19, 2026
⌕

ഡൽഹിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും; സർക്കാർ നടപടി പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ | Delhi liquor shops closed

October 8, 2026
Share this post to
Delhi liquor shops closed

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടും (Delhi liquor shops closed). ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഒക്ടോബർ 9, 10 തീയതികളിൽ മദ്യവിൽപ്പനശാലകൾക്ക് അവധി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ ഉത്തരവിറക്കി.

സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ചാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10ന് ഡൽഹിയിൽ വലിയ പ്രതിഷേധ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഡൽഹി പൊലീസിന്റെ റിപ്പോർട്ടുകളും നിലവിലെ സാഹചര്യവും പരിഗണിച്ചാണ് മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനമെടുത്തതെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുകയും പൊതുസ്ഥലങ്ങളിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തുകയുമാണ് നടപടിയുടെ ലക്ഷ്യം.

എക്സൈസ്-വിനോദ നികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഡൽഹിയിൽ പ്രവർത്തിക്കുന്ന എൽ-6, എൽ-6 എഫ്.ജി, എൽ-8, എൽ-10, എൽ-14 തുടങ്ങിയ ഫോം ലൈസൻസുകളുള്ള എല്ലാ ചില്ലറ മദ്യവിൽപ്പനശാലകളും ഒക്ടോബർ 9, 10 തീയതികളിൽ പൂർണമായി അടച്ചിടണം.

പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

Story Summary:
Delhi has ordered all licensed retail liquor shops to remain closed on October 9 and 10 as a precautionary measure ahead of a planned protest march demanding Chief Election Commissioner Gyanesh Kumar’s resignation. The decision was taken based on police inputs and concerns over maintaining law and order.

Get more updates from Pudukad News on Google