Skip to content
November 19, 2026
⌕

പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, അമ്മ ആശുപത്രിയിൽ | Kondotty mother baby well incident

October 8, 2026
Share this post to
Kondotty mother baby well incident

റിപ്പോർട്ട് :  അൻവർ ഷരീഫ് 

കൊണ്ടോട്ടി: എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിക്കുകയും അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു (Kondotty mother baby well incident). മുണ്ടക്കുളം മുള്ളൻമടക്കൽ സ്വദേശിയായ ശ്രീനാഥിന്റെ ഭാര്യ വിഞ്ജുഷ (25) ആണ് കുഞ്ഞിനൊപ്പം കിണറ്റിൽ ചാടിയത്.

രാവിലെ ഒമ്പത് മണി മുതൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ ഇരുവരെയും വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി.

നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ട് മാസം പ്രായമുള്ള കുഞ്ഞ് സയാൻ സിദിനെ രക്ഷിക്കാനായില്ല. വിഞ്ജുഷ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Story Summary:
A 25-year-old woman allegedly jumped into a well with her eight-month-old baby in Kondotty. The baby died despite being rescued and taken to hospital, while the mother remains under treatment. Police have registered a case against the mother and are investigating the circumstances surrounding the incident.

Get more updates from Pudukad News on Google