കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർഥി മരിച്ചു | Kothamangalam college student suicide
കൊച്ചി: കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി (Kothamangalam college student suicide). എം.എ. കോളേജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയായ ആയേഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കോതമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതശരീരം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ഇതേ കോളേജിൽ ഓഗസ്റ്റ് 15നും ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർഥിയായിരുന്നു അന്ന് മരിച്ചത്. ഇയർ ഔട്ട് ആകുമെന്നതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അന്ന് ഉയർന്ന ആരോപണം. സംഭവത്തിന് പിന്നാലെ കോളേജിൽ വിദ്യാർഥി പ്രതിഷേധവും അരങ്ങേറിയിരുന്നു.
Story Summary:
A 20-year-old third-year B.Tech student of M.A. College died after allegedly jumping from the college hostel building in Kothamangalam. Police have registered a case of unnatural death, while a personal issue is suspected to be behind the incident. This is the second reported student suicide at the college in recent months.




