പത്തനംതിട്ട CPMൽ പരസ്യപ്പോര്: BJP വിട്ടെത്തിയയാളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിനെതിരെ പ്രതിഷേധം; കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ | Pathanamthitta CPM
പത്തനംതിട്ട: വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയതയും പരസ്യ പ്രതിഷേധവും രൂക്ഷമാകുന്നു. ബിജെപി വിട്ട് പാർട്ടിയിലെത്തിയ വ്യക്തിയെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയ നടപടിയാണ് പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ചൊടിപ്പിച്ചത്.(Pathanamthitta CPM Internal Conflict Over Former BJP Leader Induction)
പന്തളം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ജില്ലാ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ പരിഹാസങ്ങളുമായും വിമർശനങ്ങളുമായും രംഗത്തെത്തി. അതേസമയം, സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും.
അടുത്തിടെ നടന്ന കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളും സംഘടനാപരമായ റിപ്പോർട്ടുകളും യോഗത്തിൽ അവതരിപ്പിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സ്വീകരിച്ച ശാസന ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളും പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി എന്നിവയുടെ പ്രവർത്തന അവലോകനവും യോഗത്തിൽ പ്രധാന ചർച്ചയാകും. കൂടാതെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങളിൽ സ്വീകരിക്കേണ്ട മുന്നോട്ടുള്ള പാർട്ടി നിലപാടുകളും കേന്ദ്രക്കമ്മിറ്റി വിലയിരുത്തും.
Story Summary
A major internal conflict has erupted in the Pathanamthitta CPI(M) following the extended district committee meeting over inducting a former BJP leader as an invitee and sidelining MLA Geneesh Kumar. Meanwhile, the CPI(M) Central Committee meeting begins today to discuss organisational reports from Kerala.




