SIR വിവാദം: രാഷ്ട്രപതിയെ കാണാൻ അനുവദിച്ചില്ലെങ്കിൽ മാർച്ചിനൊരുങ്ങി ഇന്ത്യ സഖ്യം; സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ് | INDIA Bloc
ന്യൂഡൽഹി: എസ് ഐ ആർ നടപടികളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം തലസ്ഥാനത്ത് കൂടുതൽ ശക്തമാകുന്നു. വിഷയം ഉന്നയിക്കാൻ ഇതുവരെ രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്ത സാഹചര്യത്തിൽ, രാഷ്ട്രപതി ഭവനിലേക്ക് നേരിട്ട് മാർച്ച് നടത്തുന്ന കാര്യം ഇന്ത്യ സഖ്യ നേതാക്കളുടെ പരിഗണനയിലാണ്.(INDIA Bloc Protests Against CEC Gyanesh Kumar Security Tightened In Delhi)
മാർച്ചിന്റെ രൂപരേഖ നിർണ്ണയിക്കാൻ പ്രതിപക്ഷ നേതാക്കൾ രാവിലെ നിർണ്ണായക യോഗം ചേരും. ഇന്ന് ഇന്ത്യ സഖ്യവും നാളെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഡൽഹിയിൽ പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഡൽഹി പോലീസ് സുരക്ഷാ പരിശോധന കടുപ്പിച്ചു. പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് എത്തുന്നത് തടയാൻ ഡൽഹിയിലെ ഹോട്ടലുകളിൽ പുതിയ ബുക്കിംഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം വരുത്തുന്നതിനൊപ്പം 40 ഓളം മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും നിർദ്ദേശം നൽകി.ന്യൂഡൽഹി മേഖലയിലേക്ക് സർവീസ് നടത്തുന്നതിൽ നിന്ന് മാറിനിൽക്കാൻ പ്രമുഖ സ്വകാര്യ ക്യാബ് കമ്പനികൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളും യുവജനങ്ങളും സംഘടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Story Summary
The INDIA bloc leaders are considering a march to Rashtrapati Bhavan after failing to secure an appointment with the President over demanding Chief Election Commissioner Gyanesh Kumar’s resignation regarding the SIR controversy. Delhi Police has tightened security, issued hotel booking restrictions, and planned train and metro curbs to prevent protesters from gathering in the national capital.




