Skip to content
November 19, 2026
⌕

സ്പീക്കറുടെ സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ്; പ്രതി പിടിയിൽ. സർക്കാരിന്റെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്

October 9, 2026
Share this post to

പൊന്നാനി: നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫാണെന്ന് വ്യാജേന വിശ്വസിപ്പിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജൻ പിടിയിൽ. പാലക്കാട് കോതകുറുശ്ശി സ്വദേശി മുഹമ്മദ് അലിയാണ് പൊലീസിന്റെ പിടിയിലായത്.

കേരള സർക്കാരിന്റെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. മുമ്പ് സെക്രട്ടറിയേറ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്ന ഇയാൾ എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.

മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ പണമോ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ഇരയായ പൊന്നാനി സ്വദേശി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊന്നാനിക്ക് പുറമെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Get more updates from Pudukad News on Google