Skip to content
November 19, 2026
⌕

റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം: വിമാന സർവീസുകൾ നിർത്തിവെച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ | Houthi Missile Strike

October 9, 2026
Share this post to
Houthi Missile Strike

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വാണിജ്യ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും തീപിടിക്കുകയും ചെയ്തു.(Houthi Missile Strike On Riyadh Airport Damages Plane Flights Suspended)

ഇതേത്തുടർന്ന് കറുത്ത പുകപടലങ്ങൾ ഉയർന്നതോടെ വിമാനത്താവളം താൽക്കാലികമായി ഒഴിപ്പിക്കുകയും നിരവധി വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. വ്യാഴാഴ്ച ടെർമിനലിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് മിസൈൽ അവശിഷ്ടങ്ങളോ സ്ഫോടകവസ്തുക്കളോ പതിച്ചാണ് തീപിടിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഈ സമയത്ത് വിമാനത്തിനുള്ളിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നാണ് നിഗമനം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യെമനിൽ പുനരാരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ സർക്കാർ സൈന്യത്തിന് സൗദി അറേബ്യ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ചാണ് സൗദി വ്യോമമേഖലയെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിച്ചതെന്ന് ഹൂതികൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ സൗദിയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടാകുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Summary

Yemen’s Houthis launched a ballistic missile attack targeting King Khalid International Airport in Riyadh, causing severe damage and fire to a parked commercial aircraft. The incident led to immediate terminal evacuations and prompted major global airlines.

Get more updates from Pudukad News on Google