Skip to content
November 19, 2026
⌕

ധ്രുവ് റാഠിയുടെ പൗരത്വവും വിസാ നിബന്ധനകളും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ബിജെപി നേതാവ്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തതിൽ നിയമപരമായ പരിശോധന വേണമെന്നും ആവശ്യം

October 9, 2026
Share this post to

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ വിരുദ്ധ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയുടെ പൗരത്വം, വിസാ നിബന്ധനകള്‍ എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ബെംഗളൂരു മുന്‍ പൊലീസ് കമ്മിഷണറും ബിജെപി നേതാവുമായ ഭാസ്‌കര്‍ റാവു. 

ഗ്യാനേഷ് കുമാറിനെതിരെ ബെംഗളൂരുവില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ധ്രുവ് റാഠി പങ്കെടുത്തതിനു പിന്നാലെയാണ് പരാതി. റാഠിക്ക് ജര്‍മന്‍ പൗരത്വമുണ്ടെന്നാണ് കരുതുന്നതെന്നും ഇക്കാര്യം ഔദ്യോഗികമായി പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.


ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു സമരത്തില്‍ ഒരു വിദേശ പൗരന്‍ എന്ന നിലയില്‍ ധ്രുവ് റാഠി പങ്കെടുത്തത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഇത് പരിശോധിക്കേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു. 


പ്രത്യേക വിസ, ഇമിഗ്രേഷന്‍ അനുമതി അല്ലെങ്കില്‍ മറ്റ് പദവികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തങ്ങുന്ന ഒരു വിദേശ പൗരന്, ഇന്ത്യയിലെ ഭരണഘടനാപരവും നിയമപരവുമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും നിയമപരമായി അവകാശമുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയില്‍ പറയുന്നു. 

Get more updates from Pudukad News on Google