കായംകുളം നഗരസഭ ചെയർപേഴ്സൺ ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേല്പിക്കുന്നു – എല്‍ഡിഎഫ്
ആലപ്പുഴ: ഇന്ന് ചേർന്ന നഗരസഭകൗൺസിലെ അജണ്ട ചർച്ച ചെയ്യുന്നതിന് മുമ്പായി കഴിഞ്ഞ കൗൺസിൽ അജണ്ടയെ സംബന്ധിച്ച് എൽ ഡി.എഫ് പാർലമെൻ്ററി പാർട്ടി നേതാവ് വി.ജി. വിഷ്ണു ഉന്നയിച്ച വിയോജന കുറിപ്പിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാതെ കൗൺസിൽ പാസാക്കിയതായി ചെയർ പേഴസൺ കൗൺസിലിനെ അറിയിക്കുകയും ചെയർപേഴ്സൺൻ്റെ നിലപാടിനോടൊപ്പം സെക്രട്ടറി ചേരുകയും ചെയ്തതോടെ കൗൺസിലിൽ എൽ.ഡി.എഫ് അംഗങ്ങൾ വിയോജിപ്പുമായി എഴുന്നേറ്റു.
35 അജണ്ടകൾ 27 കൗൺസിലറന്മാരുടെ വിയോജന കുറിപ്പ് നിരാകരിച്ചാണ് പാസാക്കിയത്. നിലവിൽ 27 കൗൺസിലറന്മാർ ഒപ്പിട്ട വിയോജന കുറിപ്പ് നൽകിയതോടെ കൗൺസിലില്‍ യു.ഡി എഫിൻ്റെ ഭൂരിപക്ഷം നഷ്ടമായതായി പാർട്ടി ലീഡർ വി.ജി. വിഷ്ണു പറഞ്ഞു. മുനിസിപ്പൽ സെക്രട്ടറി ഭരണപക്ഷത്തിൻ്റെ പാവയാവുകയാണന്ന് അദ്ദേഹം പറഞ്ഞു.
ചെയർപേഴ്സൻ്റെ നടപടിക്കെതിരെ നിയമപരമായി ടിബ്യൂണലിൽ ചോദ്യം ചെയ്യും. കൗൺസിനെ ഇതേ രീതിയിൽ നയിക്കുന്ന ചെയർപേഴ്സൻ്റെ നിലപാടിനെതിരെ ശക്തമായ സമരം നയിക്കും. എൽ.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രധിഷേധിക്കുകയും നഗരസഭയുടെ മുന്നിൽ പ്രധിഷേധിക്കുകയും ചെയ്തു.
എം. ജി. സതീദേവി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. കെ. ജയമ്മ, രശ്മി സനൽ’ എസ്. ഫൈസൽ, ജി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.




