Skip to content
November 19, 2026
⌕

മൈദയിലുണ്ട് ഈ ആരോഗ്യ പ്രശ്‌നങ്ങൾ

October 10, 2026
Share this post to

മൈദയിൽ നാരുകൾ തീരെയില്ല. ഇത് ദഹിക്കാൻ പ്രയാസമുള്ളതുമൂലം മലബന്ധം, വയറു വീക്കം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്നു.

മൈദ അടങ്ങിയ ഭക്ഷണങ്ങൾ പെട്ടെന്ന് ദഹിച്ച് കലോറിയായി മാറുകയും ശരീരഭാരം കൂടാനും അമിതവണ്ണത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.

ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ ഉയർന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഇത് നല്ലതല്ല.

 മൈദയുടെ അമിത ഉപയോഗം ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും ഭാവിയിൽ ഹൃദ്രോഗ സാധ്യത കൂട്ടാനും കാരണമാകാം.

 ദഹനനാളത്തിൽ മൈദ പറ്റിപ്പിടിക്കുകയും ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമായി കുടലിന്റെ ആരോഗ്യം തകരാറിലാക്കുകയും ചെയ്യാം.

Get more updates from Pudukad News on Google