"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സാങ്കേതികവിദ്യയാണ് ഈ നൂറ്റാണ്ടിൻ്റെ ശക്തി’: പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi   •  ‘രാഷ്ട്രീയപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ’: സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ | Iran Offers Mediation   •  ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ രാജ്യത്തുടനീളം സമരം തുടരും’: അഭിജീത് ദീപ്‌കെ; ഡൽഹി പൊലീസിന് 24 മണിക്കൂർ അന്ത്യശാസനം നൽകി CJP | Abhijeet Dipke   •  ഫ്രാൻസിൽ വൻ സൈബർ ആക്രമണം: സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില 50 ഡിഗ്രിയാക്കി ഉയർത്തി ഹാക്കർമാർ | France Supermarket   •  അഡ്‌ലെയ്ഡിൽ റോഡിൽ പ്രാർത്ഥിക്കുന്നതിനിടയിൽ കാറിടിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥിനി മരിച്ച സംഭവം: ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി | International Student   •  

നെടുമ്പാശ്ശേരി അപകടം: ‘ഞങ്ങൾക്ക് സംഭവിച്ചത് മറ്റാർക്കും ഉണ്ടാകരുത്’; സുഹൈലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: ‘ഞങ്ങൾക്ക് സംഭവിച്ചത് മറ്റാർക്കും ഉണ്ടാകരുത്, ഞങ്ങൾക്ക് മകളെ നഷ്ടമായി’ നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തിൽ മകൾ ദേവികയെ നഷ്ടപ്പെട്ട വേദനയിൽ വിതുമ്പി അമ്മ. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികളടക്കം മൂന്ന് പേരാണ് മരിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകളുടെ വേർപാട് താങ്ങാനാകാതെ കഴിയുകയാണ് ദേവികയുടെ കുടുംബം.

ദേവികയുടെ അമ്മയുടെ സഹോദരൻ സന്ദീപും കുടുംബത്തിന്റെ വേദന പങ്കുവെച്ചു. വീടിന്റെ വിളക്കാണ് നഷ്ടമായതെന്ന് സന്ദീപ് പറഞ്ഞു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൾ. പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. മരിച്ച മൂന്ന് കുട്ടികളും അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

 അപകടത്തിന് ഉത്തരവാദിയായ സുഹൈൽ സജീവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിലാണ് റിമാൻഡ് ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞതായും കുടുംബം പ്രതികരിച്ചു. പ്രതിയെ കുട്ടികളുടെ ജയിലിൽ പാർപ്പിച്ചതിനു പിന്നിൽ കുടുംബത്തിന്റെ ഇടപെടലുണ്ടോയെന്ന സംശയവും അവർ ഉന്നയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂവരും മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇവർ.

കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടസമയത്ത് കാറിൽ നാലുപേരുണ്ടായിരുന്നുവെന്നും ഡ്രൈവറെ കൂടാതെ പിൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടസമയത്ത് കാർ മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. അപകടത്തിന് ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് മരിച്ചവരുടെ കുടുംബങ്ങളുടെ ആവശ്യം

Get more updates from Pudukad News on Google