"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യാൻ ഇനി 3 പുതിയ വേദികൾ. പ്രതിഷേധ സമരങ്ങൾക്കായി  രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നീ പുതിയ കേന്ദ്രങ്ങൾ അനുവദിച്ച് ഡൽഹി പൊലീസ്

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ഡൽഹി പൊലീസ് . പതിറ്റാണ്ടുകളായി ഡൽഹിയിലെ സമരകേന്ദ്രമായിരുന്ന ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഡൽഹി പോലീസ് ഒഴിവാക്കി. 


ജന്തർ മന്ദിറിന് പകരം പ്രക്ഷോഭങ്ങൾക്കായി  മൂന്ന് പുതിയ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി ബി ഡി (CBD) ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ച സമരവേദികൾ.


പ്രതിഷേധങ്ങൾ തടസ്സമില്ലാതെ നടത്താൻ ബദൽ വേദികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് ഡൽഹി പൊലീസിന്‍റെ സുപ്രധാന തീരുമാനം. 

പ്രതിഷേധ വേദികൾ പുനഃക്രമീകരിച്ചുകൊണ്ട് 2022 ഏപ്രിൽ 28 ലെ മുൻ ഉത്തരവാണ് പോലീസ് ഇപ്പോൾ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പ്രധാന സർക്കാർ ഓഫീസുകളും പാർലമെന്റും സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിന്നുമുള്ള ഈ വേദി മാറ്റം പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന വിമർശനം ശക്തമാകാനാണ് സാധ്യത.

Get more updates from Pudukad News on Google