"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

പ്രതിപക്ഷ നേതാവ് സഭയിലിരിക്കെ അകമ്പടി വാഹനം തട്ടിയെടുത്ത് കറങ്ങിയ പിണറായിയുടെ വിശ്വസ്തൻ വീണ്ടും കുടുങ്ങും. കെ.എസ്.യു നേതാക്കളെ തലയ്ക്കടിച്ച കേസിൽ സസ്പെൻഷനിലായ മുൻ ഗൺമാൻ അനിലിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. നവകേരള സദസ്സിലെ മർദ്ദനക്കേസിന് പിന്നാലെ അധികാര ധാർഷ്ട്യം ആവർത്തിച്ചെന്ന് വിമർശനം. ഗുരുതര പ്രോട്ടോക്കോൾ ലംഘനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും പൂട്ട്. ഇന്റലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സസ്പെൻഷനിലായ മുൻ ഗൺമാൻ അനിൽകുമാർ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക അകമ്പടി വാഹനം ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി സംസ്ഥാന ആഭ്യന്തര വകുപ്പ്.

ഇന്റലിജൻസ് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കാനാണ് അഭ്യന്തര വകുപ്പിൻെറ തീരുമാനം.

ആലപ്പുഴയിൽ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകരെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ ആണ് പ്രതിപക്ഷ നേതാവിൻെറ ഗൺമാൻ അനിൽ കല്ലിയൂർ എന്ന് അറിയപ്പെടുന്ന അനിൽകുമാറിനെ സസ്പെൻറ് ചെയ്തത്.


കഴിഞ്ഞ മെയ് അവസാനം മുതൽ പോലീസ് സേനയിൽ നിന്ന് സസ്പെൻഷനിൽ കഴിയുന്ന വ്യക്തിയാണ് അനിൽകുമാർ. സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരു ഉദ്യോഗസ്ഥന് ഔദ്യോഗിക വാഹനങ്ങളോ മറ്റ് സ്റ്റാഫ് ആനുകൂല്യങ്ങളോ ഉപയോഗിക്കാൻ നിയമപരമായ അവകാശവുമില്ല.


ഈ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ വ്യൂഹത്തിലെ വാഹനം അനിൽകുമാർ ദുരുപയോഗം ചെയ്തതെന്നാണ് ആക്ഷേപം.

നിയമസഭാ സമ്മേളനം നടക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സുരക്ഷയ്ക്കായി അനുവദിച്ചിരുന്ന ഔദ്യോഗിക എസ്കോർട്ട് ഇന്നോവ കാറാണ് ഇയാൾ എടുത്തുമാറ്റിയത്. 

സസ്പെൻഷനിലുള്ള അനിൽകുമാറും മറ്റ് രണ്ടുപേരും ചേർന്ന് ഈ വാഹനത്തിൽ പത്തനാപുരം, ഏനാത്ത് തുടങ്ങിയ ഭാഗങ്ങളിൽ സന്ദർശനം നടത്തിയെന്നാണ് ഇന്റലിജൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള വാഹനം അനുമതിയില്ലാതെ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ എടുത്തുമാറ്റി യാത്രയ്ക്കായി ഉപയോഗിച്ചത് സുരക്ഷാ വീഴ്ചയായും ഗുരുതര പ്രോട്ടോകോൾ ലംഘനവുമായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.


ഇന്റലിജൻസ് വിഭാഗം ഈ വിഷയം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി  ഉടനടി അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ഇന്റലിജൻസ് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ, സംഭവത്തിന് കൂട്ടുനിന്നവർക്കും ചട്ടലംഘനം നടത്തിയ മുൻ ഗൺമാനുമെതിരെ മാതൃകാപരമായ തുടർനടപടികൾ ഉണ്ടാകും.


പാർട്ടി സെക്രട്ടറിയായിരുന്ന കാലം മുതൽ പിണറായി വിജയൻെറ ഗൺമാനായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അനിൽകുമാർ. സസ്പെൻഷിനിൽ ആയ ശേഷവും പിണറായി വിജയൻെറ വസതിയിലെ സ്ഥിരം സന്ദർശകനായ അനിൽ കുമാർ, സുരക്ഷാ വ്യൂഹത്തിലുളള പൊലീസുകാർക്ക് മേലുളള സ്വാധീനം ഉപയോഗിച്ചാണ് സ്വകാര്യയാത്രയ്ക്ക് വാഹനം ഉപയോഗിച്ചത്.

പിണറായിയുടെ വിശ്വസ്തനായ ആളായത് കൊണ്ട് സുരക്ഷേ വ്യൂഹത്തിലെ മറ്റ് ഉദ്യോഗസ്ഥരാരും എതിർത്തതുമില്ല.എന്നാൽ സ്വകാര്യ യാത്രയെ കുറിച്ച് പൊലീസിൻെറ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം വന്നത്.


പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കാട്ടിയ അമിതാവേശത്തിൻെറ പേരിലാണ് അനിൽകുമാറിന് സസ്പെൻഷനിലായത്.


2023 ഡിസംബർ 15-ന് സർക്കാരിന്റെ ‘നവകേരള സദസ്സ്’ പരിപാടിക്കിടെ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരായ എ.ഡി.തോമസ് , 

അജയ് ജൂവൽ കുര്യാക്കോസ് എന്നിവരെ പോലീസിന്റെയും സെക്യൂരിറ്റിയുടെയും സാന്നിധ്യത്തിൽ വെച്ച് തലയ്ക്കടിച്ച കേസിലാണ് അനിലിന് സസ്പെൻഷൻ ലഭിച്ചത്.തലയ്ക്ക് പരുക്കേറ്റ എ.ഡി തോമസ് ഇപ്പോൾ ആലപ്പുഴ എം.എൽ.എയാണ്. 


മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കടന്നുപോയതിന് പിന്നാലെ, സുരക്ഷാ ഉദ്യോഗസ്ഥനായ അനിൽകുമാറും മറ്റ് ഗൺമാൻമാരും ചേർന്ന് പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിഷേധക്കാരെ ലാത്തിയും മാരകായുധങ്ങളും ഉപയോഗിച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്.


പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥർ വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങൾ  ലംഘിച്ച് അതിക്രമം കാട്ടിയതായി കണ്ടെത്തി.

ഈ സംഭവത്തിൽ ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും ഭാഗത്തുനിന്നുണ്ടായ വിമർശനങ്ങളെത്തുടർന്നും ക്രൈംബ്രാഞ്ചിൻെറയും എസ്.ഐ.ടിയുടെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് അനിൽകുമാർ ഉൾപ്പെടെയുള്ള 5 സുരക്ഷാ ഉദ്യോഗസ്ഥരെ പോലീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

പ്രതിപക്ഷ നേതാവിൻെറ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിലും അനിൽ കുമാറിനെതിരെ നടപടി വന്നേക്കും

Get more updates from Pudukad News on Google