"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

മാസപ്പടി കേസ്: EDയോട് രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ്; പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം ശക്തം | CMRL Case

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

CMRL Case

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് നിർണ്ണായക രേഖകൾ തേടി വിജിലൻസ്. കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെയുള്ള അന്വേഷണം വിജിലൻസ് ശക്തമാക്കിയിട്ടുണ്ട്.(CMRL Case, Vigilance Seeks ED Documents Pinarayi Vijayan Mohammed Riyas Probe)

ഇ.ഡി പിടിച്ചെടുത്ത പണമിടപാട് രേഖകളും സാക്ഷിമൊഴികളുടെ വിശദാംശങ്ങളുമാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രേഖകൾ പൂർണ്ണമായി പരിശോധിച്ച ശേഷമായിരിക്കും പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കുക. എസ്.എഫ്.ഐ.ഒ (SFIO) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ കേസെടുത്തതിന് പുറമെ, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് വിജിലൻസ് രണ്ട് പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒന്നാം കേസിൽ പിണറായി വിജയനും വീണയുമാണ് പ്രതികൾ. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്ന രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. വിജിലൻസ് എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചെങ്കിലും, എഫ്.ഐ.ആർ അടിയന്തരമായി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു.

Story Summary

The Kerala Vigilance has requested financial transaction records, seized documents, and statement details from the Enforcement Directorate (ED) as it intensifies its probe against Pinarayi Vijayan and Mohammed Riyas in the CMRL-Exalogic controversy. Following a High Court single bench order, Vigilance registered two separate cases alleging criminal conspiracy and misuse of official positions.

Get more updates from Pudukad News on Google