രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗം: BJP കൗൺസിലർ R ശ്രീലേഖയ്ക്കെതിരെ പൊലീസിൽ പരാതി നൽകി KS ശബരീനാഥൻ | KS Sabarinathan

Current: മലയാളം

തിരുവനന്തപുരം: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പരാമർശം നടത്തിയ ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി. യുഡിഎഫ് നേതാവ് കെ.എസ്. ശബരീനാഥനാണ് ഔദ്യോഗികമായി പരാതി നൽകിയത്.(KS Sabarinathan Complaint Against R Sreelekha Over Rahul Gandhi Remarks)
കൊല്ലം പുനലൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് എന്നായിരുന്നു ശ്രീലേഖയുടെ പ്രസ്താവന.
ഇത് വിശ്വാസ സമൂഹത്തെയും മതവികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് ശബരീനാഥൻ പരാതിയിൽ വ്യക്തമാക്കി. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നേരത്തെ ശബരീനാഥൻ വ്യക്തമാക്കിയിരുന്നു. അതേസമയം, സംഭവത്തിൽ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
Story Summary
UDF leader and councillor K.S. Sabarinathan filed a complaint with the Thiruvananthapuram Police Commissioner against BJP leader R. Sreelekha over her controversial remarks against Rahul Gandhi. Sreelekha likened Gandhi’s Delhi protest to drug-induced chaos, which Sabarinathan alleged hurt religious sentiments. Youth Congress state vice-president Vishnu Sunil Panthalam also lodged a complaint with the DGP demanding legal action against Sreelekha.






