"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പരിശീലനം; മലപ്പുറത്ത് 25 സംഘടനകളിലെ പ്രതിനിധികൾ പങ്കെടുത്തു | Malappuram disaster management training

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Malappuram disaster management training

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിപ്പോർട്ട്: അൻവർ ഷരിഫ്

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗങ്ങൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ പ്രമേയമായ ‘Resilience Starts at Home’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും അടിയന്തര ജീവൻരക്ഷാ നടപടികളും കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കാൻ ആവശ്യമായ അറിവും പ്രായോഗിക പരിശീലനവും നൽകുകയായിരുന്നു ലക്ഷ്യം. (Malappuram disaster management training)

ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) സ്വാതി ചന്ദ്രമോഹൻ കെ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് ബാബു പടിവട്ടംപറമ്പിൽ, മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ മുഹമ്മദ് ഷിബിൻ, ഹസാർഡ് അനലിസ്റ്റ് ആദിത്യ ടി.എസ്., ദുരന്തനിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ അഫ്ര സി.പി. എന്നിവരും ഇന്റർ ഏജൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീറുൽ ഇസ്ലാം (AODA), താജുദ്ദീൻ (മലബാർ അമേചർ സൊസൈറ്റി) എന്നിവരും പങ്കെടുത്തു.

സെർച്ച് ആൻഡ് റെസ്ക്യൂ, ജീവൻരക്ഷാ പരിശീലനം

സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷനുകൾ, ബേസിക് ലൈഫ് സപ്പോർട്ട് എന്നിവയിലായിരുന്നു പരിശീലനം. മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ മുഹമ്മദ് ഷിബിനും തൃപ്പനച്ചിയിലെ ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദും പരിശീലനത്തിന് നേതൃത്വം നൽകി. മലപ്പുറം സീ ലോഞ്ച് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെയായിരുന്നു പരിപാടി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത 25 സംഘടനകളിലെ പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു. ദുരന്തസമയത്ത് വിവിധ സംഘടനകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കുന്നതിനും പരിശീലനം സഹായകമാകുമെന്നാണ് പ്രതീക്ഷ.

Summary: The Malappuram District Disaster Management Authority organised a one-day disaster management training programme for Inter Agency Group members as part of International Disaster Reduction Day observances. Representatives from 25 registered organisations received training in search and rescue operations and basic life support.

Get more updates from Pudukad News on Google