"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ നൈറ്റ് മാർച്ച്

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

 

ഇരിങ്ങാലക്കുട : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇരിങ്ങാലക്കുടയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേത്യത്വത്തിൽ നൈറ്റ് മാർച്ച്. മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നഗരസഭ ചെയർമാനുമായ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി,ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി,സതീഷ് വിമലൻ, ടി വി ചാർലി,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ , കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റമാരായ ബാബു തോമസ് അഡ്വക്കറ്റ് ശശികുമാർ, പി കെ ഭാസി,വിൽസൺ, ബാസ്റ്റിൻ ഫ്രാൻസിസ്, സിദ്ധാർത്ഥൻ , മഹിള കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റുമാരായ മോളി, ഗീത മനോജ് , യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടുമാർ, ഐഎൻടിസി നേതാക്കന്മാർ എന്നിവർ നേതൃത്വം നൽകി .ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് സ്വാഗതവും ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ നന്ദിയും പറഞ്ഞു

Get more updates from Pudukad News on Google