"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ഗൃഹനാഥനെ മർദിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ ക്രൈസ്റ്റ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗൃഹനാഥനെ മർദ്ദിച്ച കേസിൽ നാല് വിദ്യാർഥികളെ ക്രൈസ്റ്റ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇരിങ്ങാലക്കുട : കോളേജിന് അടുത്ത് താമസിക്കുന്ന ഗൃഹനാഥനെ മർദ്ദിച്ച കേസിൽ പ്രതികളായ വിദ്യാർഥികളെ സസ്പെൻ്റ് ചെയ്ത് ക്രൈസ്റ്റ് കോളേജ് അധികൃതർ . പാർക്കിംഗ് പ്രശ്നത്തിൻ്റെ പേരിൽ ക്രൈസ്റ്റ് കോളേജിന് അടുത്ത് ഹിൽവാലി റോഡിൽ അക്കരക്കാരൻ വിജു വർഗ്ഗീസിനെ (57) മർദ്ദിച്ച് പരിക്കേല്പിച്ച കേസിലെ പ്രതികളും രണ്ടാം വർഷ ബിബിഎ വിദ്യാർഥികളുമായ പുത്തൻചിറ കിഴക്കുമുറി സ്വദേശികളായ എറിക് മാത്യു, ആരോൺ സെബാസ്റ്റ്യൻ , എങ്ങണ്ടിയൂർ സ്വദേശി അശ്വിൻ ദിനേശ്, പാലുവായ് സ്വദേശി നവേദ് ബാദ്ഷ എന്നിവരെയാണ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തത് . ഇത് സംബന്ധിച്ച പരാതിയിൽ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിദ്യാർഥികൾക്കെതിരെ കേസ് എടുത്തിരുന്നു. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ കോളേജ് അധികൃതർക്കും പരാതി നൽകിയിരുന്നു. തുടർന്ന് കോളേജ് തലത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നാല് പേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Get more updates from Pudukad News on Google