ചെന്നൈയിൽ ഇന്ന് ഇന്ത്യ സഖ്യത്തിൻ്റെ വൻ പ്രതിഷേധ യോഗം: TVKയും പങ്കാളിയാകും | INDIA Bloc

Current: മലയാളം

ചെന്നൈ: എസ് ഐ ആർ നടപടികൾ നിർത്തിവെക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പ്രക്ഷോഭം പുതിയ തലത്തിലേക്ക്. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലെ എഗ്മോറിൽ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) പങ്കാളിയാകും.(INDIA Bloc Massive Protest In Chennai Over SIR Row TVK Joins)
ഇതിനായി രാഹുൽ ഗാന്ധിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകൾ പുറത്തിറങ്ങിയിട്ടുണ്ട്. എസ്.ഐ.ആർ വിഷയത്തിലും ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലുമുള്ള ടി.വി.കെയുടെ ആദ്യഘട്ട മൗനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്തുകയാണ്. ഗ്യാനേഷ് കുമാറിനെതിരെയും എസ്.ഐ.ആർ നടപടിക്രമങ്ങളെ ചോദ്യം ചെയ്തും ഇന്ത്യ സഖ്യം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹിയിൽ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തിയതിൽ പ്രതിഷേധിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജികളും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
Story Summary
The opposition INDIA bloc is staging a massive protest in Chennai’s Egmore against Special Intelligence Roll (SIR) procedures and demanding the resignation of Chief Election Commissioner Gyanesh Kumar. Tamil Nadu Chief Minister C. Joseph Vijay’s party TVK is participating in the rally alongside coalition leaders, as the Supreme Court prepares to hear petitions challenging the election body’s actions and police crackdowns on protesters.






