കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അതീവ രഹസ്യമായാണ് നടപടികൾ പൂർത്തിയാക്കിയത്.
കരൂരിലെ പരിപാടിയുടെ സംഘാടന ചുമതല ആരെയാണ് ഏൽപ്പിച്ചിരുന്നത്, ലഭിച്ച അനുമതികൾ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ സിബിഐ വിശദീകരണം തേടി. അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തിയിരുന്നോ എന്നും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചു. നിശ്ചയിച്ച സമയത്തേക്കാൾ ഏഴു മണിക്കൂർ വൈകി വിജയ് വേദിയിലെത്താനുള്ള കാരണവും, അപകടത്തെക്കുറിച്ച് എപ്പോഴാണ് അറിഞ്ഞതെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ഏകദേശം മണിക്കൂറുകൾ നീണ്ട മൊഴിയെടുപ്പിന് ശേഷം നാളെ വൈകിട്ടോടെ വിജയ് ചെന്നൈയിലേക്ക് മടങ്ങും. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം.
The post വിജയ് കുടുങ്ങുമോ? കരൂർ ദുരന്തത്തിൽ സിബിഐയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി appeared first on Express Kerala.



