ഡല്ഹിയിലും മുംബൈയിലും ഇന്ന് ‘ലഹ്റ ദോ തിരംഗ’ റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

Current: മലയാളം

ന്യൂഡല്ഹി/ മുംബൈ: പാര്ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് സിജെപി ഇന്ന് ഡല്ഹിയിലും മുംബൈയിലും ‘ലഹ്റ ദോ തിരംഗ’ റാലി സംഘടിപ്പിക്കും.
സിജെപി പ്രതിഷേധം വിലക്കാന് ഡല്ഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെ 11 പേര്ക്ക് പ്രതിഷേധിക്കാന് അനുമതി നല്കുമെന്ന് ഡല്ഹി പൊലീസ് വ്യക്തമാക്കി.
വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെന്ട്രല് പാര്ക്കില് ഒത്തുകൂടാനാണ് സിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
നിരോധനാജ്ഞ നിലവിലുള്ളതിനാല് കൊണാട് പ്ലേസില് സംഘംചേരല് അനുവദിക്കില്ലെന്ന് ഡല്ഹി പൊലീസ് വ്യക്തമാക്കി.
മാര്ച്ചിന് മുന്നോടിയായി, കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്ക് ഇന്നും നാളെയും അടച്ചിടുമെന്ന് ന്യൂഡല്ഹി മുനിസിപ്പല് കൗണ്സില് അറിയിച്ചു.
പ്രകടനത്തില് പങ്കെടുക്കരുതെന്ന് ഡല്ഹി പൊലീസ് ജനങ്ങളോട് അഭ്യര്ഥിച്ചിട്ടുണ്ട്. പാര്ക്കിലേക്ക് അനധികൃതമായി ആളുകള് പ്രവേശിക്കുന്നത് തടയാന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്ന് എന്ഡിഎംസി അധികൃതര് പൊലീസിനോട് ആവശ്യപ്പെട്ടു.
സിജെപി മാര്ച്ചിന് ആം ആദ്മി പാര്ട്ടി (എഎപി) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.






