"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
വിവാഹസങ്കൽപ്പങ്ങൾ തലമുറകൾക്കപ്പുറം; സിജി ഇന്റർനാഷണൽ വിമൻ കളക്ടീവിന്റെ വെബിനാർ ഒക്ടോബർ 20ന്   •  അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം   •  ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം   •  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറി അമേരിക്ക . അധിക താരിഫ് ചുമത്തുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട് പോയത് റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ   •  പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…   •  

ഇടുക്കിയിലെ ഭൂപ്രശ്നം; ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ, പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചു

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ‌ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കാൻ സിപിഎം.

 പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്‌ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

അവിശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേള, പിആർഡിഎസ് പരിപാടിക്കായി പോകുന്ന വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 ഇന്ന് നടക്കേണ്ടിയിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവെച്ചു. ഭൂമി ഇടുക്കി ജില്ലയിൽ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

ഹര്‍ത്താല്‍ മൂലം നേരിടേണ്ടി വന്നേക്കാവുന്ന യാത്രാസൗകര്യ തടസ്സങ്ങള്‍ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാന്‍ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Get more updates from Pudukad News on Google