"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

മധ്യപ്രദേശിലെ റത്‌ലാമിൽ ട്രെയിനും കാറും കൂട്ടിയിടിച്ചു: ഗേറ്റ് കീപ്പർ മദ്യപിച്ചിരുന്നതായി ആക്ഷേപം, അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ | Ratlam Train Car Collision

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ratlam Train Car Collision

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റത്‌ലാം: മധ്യപ്രദേശിലെ റത്‌ലാമിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ കാറിലേക്ക് ട്രെയിൻ ഇടിച്ചുകയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10:30-ഓടെ സെജാവത-ബൻജ്‌ലി ബൈപാസിനു സമീപമുള്ള 190-ാം നമ്പർ ലെവൽ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗേറ്റ് കീപ്പർ മദ്യലഹരിയിലായിരുന്നുവെന്നാണ് യാത്രക്കാരന്റെ ആരോപണം.(Ratlam Train Car Collision Gatekeeper Drunk Beer Cans Investigation)

സോഫ്റ്റ്‌വെയർ എൻജിനീയറായ പ്രണവ് ഉപാധ്യായ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. സഹോദരന്റെ വിവാഹപൂർവ്വ ചടങ്ങുകളിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം. ഗേറ്റ് അടയുന്നതിനിടെയാണ് കാർ ട്രാക്കിൽ കുടുങ്ങിയത്. ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗേറ്റ് കീപ്പറെ സമീപിച്ചെങ്കിലും ഇയാൾ കൃത്യമായി പ്രതികരിച്ചില്ലെന്നും, ട്രെയിൻ മറ്റൊരു ട്രാക്കിലൂടെ വരുമെന്ന് പറഞ്ഞ് മദ്യലഹരിയിൽ അശ്രദ്ധമായി പെരുമാറിയെന്നും പ്രണവ് ആരോപിച്ചു.

ട്രെയിൻ അടുത്തെത്തിയതോടെ പ്രണവ് കാറിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. വത്സദ്-ഹിസാർ ട്രെയിൻ (04728) കാറിലിടിച്ച് ഏകദേശം 50 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. കാർ പൂർണ്ണമായി തകർന്നു. ഗേറ്റ് കീപ്പറുടെ കാബിനുള്ളിൽ നിന്ന് ബിയർ കാനുകളും ഡിസ്പോസിബിൾ ഗ്ലാസുകളും കണ്ടെത്തിയതായി പ്രണവ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ പകർത്തിയിട്ടുണ്ട്.

ആർ.പി.എഫ് ഉദ്യോഗസ്ഥരും പൊലീസും ഡി.ആർ.എമ്മും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് കാർ നീക്കം ചെയ്തശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തെക്കുറിച്ചും ഗേറ്റ് കീപ്പർക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.

Story Summary

A major accident was averted in Ratlam, Madhya Pradesh, when a Valsad-Hisar train collided with a stranded car at a railway crossing and dragged it for about 50 metres. Fortunately, the driver managed to escape safely before the impact. The car owner alleged that the railway gatekeeper was heavily intoxicated, with beer cans found in his cabin, prompting railway authorities to order an immediate high-level probe into the incident.

Get more updates from Pudukad News on Google