"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ലഖ്നൗ: ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ബംഗ്ലാദേശിന്റെ മാതൃകയില്‍ ഇന്ത്യയില്‍ ഭരണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള യുവാക്കളുടെ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളുമാണെന്നും പ്രതിപക്ഷം യുവാക്കളെ രാഷ്ട്രീയ വൈരാഗ്യങ്ങള്‍ക്കും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിനുമായി കരുവാക്കുകയാണെന്നും ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.


ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന സംഭവവികാസങ്ങള്‍ ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

രാജ്യത്തെ യുവജനങ്ങളുടെ ഊര്‍ജ്ജത്തെ രാഷ്ട്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിന് പകരം, കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് അവരെ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും അശാന്തിക്കും ഉപയോഗിക്കുകയാണ്. 

ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചില പ്രതിപക്ഷ ഗ്രൂപ്പുകള്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനും അധികാരം പിടിച്ചെടുക്കാനും നടക്കുന്ന ഈ ഗൂഢാലോചനയെ രാജ്യം തിരിച്ചറിയണം. 


വ്യാജ പ്രതിഷേധങ്ങളിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ അധിക്ഷേപിക്കുന്ന നിലപാട് അവസാനിപ്പിച്ച്, ജനവിധി മാനിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ നടപടികള്‍ക്കെതിരെ ‘ഇന്ത്യ’ സഖ്യകക്ഷികളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

Get more updates from Pudukad News on Google