"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ramya Haridas Bindu Krishna

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ രമ്യ ഹരിദാസ് എംഎൽഎയ്ക്കുവേണ്ടി ജോലി ചെയ്യുന്നതായി റിപ്പോർട്ട്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ സുരേഷ് കുമാർ എംഎൽഎയുടെ ഡ്രൈവറായി പ്രവർത്തിക്കുന്നത്. നിയമസഭയിലേക്കും തിരിച്ചും എംഎൽഎയെ കൊണ്ടുപോയത് സുരേഷ് കുമാറാണെന്നാണ് റിപ്പോർട്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരനായ അശ്വന്ത് എംഎൽഎയുടെ ഓഫീസിൽ ജോലി ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്. (Ramya Haridas Staff Controversy)

രമ്യ ഹരിദാസിന്റെ പ്രവർത്തനരീതിയിൽ അതൃപ്തിയുണ്ടെന്നും മണ്ഡലം തലത്തിൽ ജനവികാരം ഉയരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി എംഎൽഎയുടെ പ്രവർത്തനങ്ങളിൽ പാർട്ടി നിയന്ത്രണം വേണമെന്നാണ് ചില മണ്ഡലം കമ്മിറ്റികളുടെ നിർദേശമെന്നാണ് റിപ്പോർട്ട്. ജില്ലാ, പ്രാദേശിക നേതാക്കളെ എംഎൽഎ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കെപിസിസിക്കും പരാതി നൽകിയിട്ടുണ്ട്. ചിറയിൻകീഴ് കോൺഗ്രസിലെ ഭിന്നതയും രൂക്ഷമായതായാണ് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ വിമൽ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ, എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസവും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവുമാണ് രാജിക്ക് പിന്നിലെന്നും സൂചനയുണ്ട്.

നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിനെ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കവും കോൺഗ്രസിനുള്ളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും പാർട്ടിക്കുള്ളിലെ തർക്കങ്ങളും ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.

Summary: A report alleges that staff members listed under Kerala Minister Bindu Krishna are working for MLA Ramya Haridas, including a ministerial staff member reportedly serving as the MLA’s driver. The report also points to internal disagreements within the Congress and complaints about the MLA’s working style. The allegations have prompted renewed discussion about staff arrangements and party-level tensions

Get more updates from Pudukad News on Google