ഡിമാൻ്റ് ഉണ്ട് വിലയും ഉണ്ട്, കൊടുക്കാൻ സാധനമില്ല. കമ്പോളത്തിൽ എത്തുന്ന കുരുമുളകിൻ്റെ അളവ് കുറഞ്ഞതോടെ ലഭിക്കുന്ന ഓർഡറുകൾ പലതും കൊടുക്കാനാകാത്ത അവസ്ഥയിൽ വ്യാപാരികൾ. വില വർധിച്ചത് കുരുമുളക് വൻതോതിൽ ശേഖരിച്ച വ്യാപാരികൾക്കും കുരുമുളകുശേഖരം കൈയിലുള്ള കർഷകർക്കും ഏറെ ഗുണം ചെയ്യും

Current: മലയാളം

കോട്ടയം: വിപണിയിൽ കുരുമുളകിന് നല്ല വില ലഭിക്കുന്നുണ്ടെങ്കിലും, ഉൽപ്പാദനം ഗണ്യമായി കുറഞ്ഞത് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാകുന്നു.
ഉയർന്ന വിലയുടെ പ്രയോജനം പൂർണമായി മുതലെടുക്കാൻ ഉൽപ്പാദനക്കുറവ് മൂലം കർഷകർക്ക് സാധിക്കുന്നില്ല.
കമ്പോളത്തിൽ എത്തുന്നതിന്റെ അളവ് കുറഞ്ഞതോടെ ലഭിക്കുന്ന ഓർഡറുകൾ പലതും കൊടുക്കാനാകാത്ത അവസ്ഥയിലാണ് വ്യാപാരികൾ.
വില വർധിച്ചത് കുരുമുളക് വൻതോതിൽ ശേഖരിച്ച വ്യാപാരികൾക്കും കുരുമുളകുശേഖരം കൈയിലുള്ള കർഷകർക്കും ഏറെ ഗുണംചെയ്യുന്നു ണ്ട്.
നിലവിൽ 705 രൂപ നിരക്കിലാണ് കുരുമുളക് വില. പ്രധാന കമ്പോളങ്ങളിൽ ഒന്നും കുരുമുളക് എത്തുന്നില്ല.
വില ഇനിയും ഉയരും എന്ന കണക്കുകൂട്ടലിൽ കർഷകരും ഇടനിലക്കാരും കുരുമുളക് സംഭരിക്കുന്നതാണ് കമ്പോളത്തിൽ ചരക്ക് എത്താത്തതിന്റെ കാരണം.
അതേസമയം, ഉൽപ്പാദനം കുറുഞ്ഞതും തിരിച്ചടിയാകുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം കുരുമുളക് വള്ളികളുടെ വളർച്ചയെയും പൂവിടലിനെയും ദോഷകരമായി ബാധിച്ചു.
പ്രധാനമായും ദ്രുതവാട്ടം മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായത് വള്ളികൾ കരിഞ്ഞുണങ്ങാൻ കാരണമായി.
വളങ്ങളുടെയും കീടനാശിനികളുടെയും വില കൂടിയതും തൊഴിലാളികളുടെ ലഭ്യതക്കുറവും തോട്ടങ്ങളുടെ പരിപാലനത്തെ പ്രതികൂലമായി ബാധിച്ചു.
വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും തോട്ടങ്ങളിലെ വിളവ് കുറഞ്ഞത് കർഷകരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.






