സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധന; നവംബർ ഒന്നിലെ ശമ്പളത്തോടൊപ്പം ലഭിക്കും | Kerala government DA hike

Current: മലയാളം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി രണ്ട് ശതമാനം ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) വർധിപ്പിച്ചു. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പമാണ് വർധിപ്പിച്ച തുക ലഭിക്കുക. ഇതോടെ ക്ഷാമബത്ത നിരക്ക് 37 ശതമാനമായി ഉയരും. ക്ഷാമബത്തയും ക്ഷാമാശ്വാസവും വർധിപ്പിക്കുന്നതിലൂടെ സർക്കാരിന് പ്രതിമാസം 96 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് കണക്ക്. വർധന സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. (Kerala government DA hike)
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുതിയ തീരുമാനം സാമ്പത്തിക ആശ്വാസമാകും. ശമ്പളത്തിലും പെൻഷനിലും വർധന എത്രത്തോളമുണ്ടാകുമെന്നത് ഓരോരുത്തരുടെയും അടിസ്ഥാന ശമ്പളത്തെയും പെൻഷൻ തുകയെയും ആശ്രയിച്ചിരിക്കും.
Summary: The Kerala government has approved a 2% increase in Dearness Allowance (DA) for government employees and Dearness Relief (DR) for pensioners. The revised benefits will be paid along with salaries and pensions distributed on November 1, taking the DA rate to 37%.






