പൊതുപണം അനാവശ്യമായി ചെലവഴിക്കാനാകില്ലെന്നും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ: ഇന്ത്യ 7 ശതമാനം ശക്തമായ വളർച്ച കൈവരിക്കുമെന്ന ഐ.എം.എഫ് പ്രവചനത്തിനിടയിലും ചൈനയുമായുള്ള വ്യാപാര കമ്മി 68 ബില്യൺ ഡോളറായി കുത്തനെ ഉയർന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ധനമന്ത്രി

Current: മലയാളം

ബാങ്കോക്ക്: ഇന്ത്യയുടെ സാമ്പത്തിക വളര്ച്ച ശക്തമായ അടിത്തറയില് തുടരുമ്പോഴും അസംസ്കൃത എണ്ണ, വളം എന്നിവയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നതും ചൈനയുമായുള്ള വളരുന്ന വ്യാപാര കമ്മി വര്ദ്ധിക്കുന്നതും രാജ്യത്തിന് വെല്ലുവിളിയാണെന്ന് ധനമന്ത്രി നിര്മ്മല സീതാരാമന്.
ബാങ്കോക്കില് നടന്ന ഐ.എം.എഫ്-വേള്ഡ് ബാങ്ക് വാര്ഷിക യോഗത്തില് സംസാരിക്കുകയായിരുന്നു അവര്. പൊതുപണം വകമാറ്റി വന്തോതില് ചെലവഴിക്കാന് സാധിക്കില്ലെന്നും, അതിനാല് ഇന്ഫ്രാസ്ട്രക്ചര് നിര്മ്മാണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലുമാണ് സര്ക്കാര് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഐ.എം.എഫ് പ്രവചനപ്രകാരം ആഗോള വളര്ച്ചാ നിരക്ക് 3.1 ശതമാനത്തില് നില്ക്കുമ്പോള് ഇന്ത്യ ഈ വര്ഷം 7 ശതമാനം വളര്ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയുമായുള്ള വ്യാപാര കമ്മി കുത്തനെ ഉയരുന്നതില് ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഏപ്രില്-സെപ്റ്റംബര് കാലയളവില് ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 11.41 ബില്യണ് ഡോളറും ഇറക്കുമതി 80.34 ബില്യണ് ഡോളറുമാണ്.
ഇത് മൂലം വ്യാപാര കമ്മി 68.93 ബില്യണ് ഡോളറായി ഉയര്ന്നു. മരുന്നുകള്, മാംസം, പച്ചക്കറികള് എന്നിവ ചൈനയിലേക്ക് കയറ്റുമതി ചെയ്യാന് ഇന്ത്യയ്ക്ക് സാധിക്കുമെങ്കിലും സാങ്കേതികവും നിയന്ത്രണപരവുമായ തടസ്സങ്ങള് ചൈന മുന്നോട്ട് വെക്കുന്നത് തിരിച്ചടിയാകുന്നു.
അതേസമയം, അമേരിക്ക, കാനഡ, ബ്രിട്ടന്, യൂറോപ്യന് യൂണിയന് എന്നിവരുമായുള്ള പുതിയ വ്യാപാര കരാറുകള് വേഗത്തിലാക്കാന് ഇന്ത്യ ശ്രമിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.






